Kerala

പ്രതിക്ക് 10 വർഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി; വേണമെങ്കിൽ ബോസ്റ്റൽ സ്കൂളിൽ നിന്ന് മാറ്റാം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: നെടുമ്പാശേരിയിൽ 3 പേരുടെ ജീവനെടുത്ത മിനികൂപ്പർ അപകടത്തിൽ പ്രതിക്കെതിരേ 10 വർഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിനെതിരേ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും കേസ് ശരിയായ ദിശയിലാണെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.‌‌‌

നെടുമ്പാശേരിയിൽ നടന്ന അപകടം അതീവ ദുഖകരമാണ്. പ്രതി അമിത വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നത്. മാത്രമല്ല, പ്രതി മദ്യപിച്ചിരുന്നു. അന്ന് തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു. പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ പൊലീസ് മോട്ടോർ വാഹന വകുപ്പിന് രേഖാമൂലം അപേക്ഷ നൽകിയിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജയിൽ ചട്ടപ്രകാരമാണ് 18 – 21 വയസ് വരെ പ്രായമുള്ളവരെ ബോസ്റ്റൽ സ്കൂളിലാണ് അടക്കേണ്ടത്. എന്നതിനാലാണ് 4 പ്രതികളെയും കോടതി ബോസ്റ്റർ സ്കൂളിലേക്ക് ‍അയച്ചത്. വേണമെങ്കിൽ ബോസ്റ്റർ സ്കൂളിൽ നിന്ന് മാറ്റാമെന്നും ചെന്നിത്തല സഭയിൽ പിണറായി വിജയൻ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി പറഞ്ഞു.

See also  പി പി ദിവ്യക്ക് ജാമ്യമില്ല; ഇനി അറസ്റ്റ്

Related Articles

Back to top button