Kerala

മാസപ്പടി കേസ്; പിണറായി വിജയൻ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല

തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ലെന്ന് സൂചന. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ നീക്കവും ചൂണ്ടിക്കാട്ടിയായിരിക്കും ഇഡിയെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് അറിയിക്കുക. അടുത്ത ആഴ്ചയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് ഇഡി നോട്ടീസ് നൽകിയിരുന്നത്.

മുൻമന്ത്രി മുഹമ്മദ് റിയാസിന് ഉടൻ സമൻസ് ഉണ്ടായേക്കില്ലെന്നാണ് വിവരം. പിണറായിക്കെതിരെയുള്ള കേസിൽ പ്രത്യേക അന്വേഷണമുണ്ടാകുമെന്നും ഒരുമിച്ചുള്ള കുറ്റപത്രത്തിൽ തീരുമാനം പിന്നീടാകുമെന്നുമാണ് സൂചന. ആദ്യം അഴിമതി കേസിലും പിന്നീട് ഹവാല കേസിലുമായിരിക്കും അന്വേഷണം നടത്തുക

See also  കുടുംബവഴക്ക്: ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Related Articles

Back to top button