Kerala

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ; ലീഗ് സംസ്ഥാന വൈ. പ്രസിഡൻ്റ് എം.സി. മായിൻഹാജി ചെയർമാൻ

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എംസി മായിൻഹാജി ചെയർമാനാകും. ഒമ്പത് അംഗങ്ങളുള്ള ബോർഡ് ആണ് പുനഃസംഘടിപ്പിച്ചത്. സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയെ ബോർഡ് അംഗമായി തെരഞ്ഞെടുത്തു. കുറുക്കോളി മൊയ്തീൻ എംഎൽഎമാരുടെ പ്രതിനിധിയാകും. മുൻ ചെയർമാൻ ഹംസ നൽകിയ കേസ് ഹൈക്കോടതിയിൽ നിൽക്കെയാണ് പുനഃസംഘടിപ്പിച്ചത്.

വഖഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നായിരുന്നു പ്രധാന ആരോപണം. നിലവിലെ ബോർഡിന് നയപരമായ തീരുമാനം എടുക്കാനുള്ള ഹൈക്കോടതി വിലക്കും തീരുമാനത്തിന് പിന്നിലെന്ന് പറയുന്നു. രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട്‌ നിയമിക്കുന്നതില്‍ സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം തീരുമാനിക്കും. ഇക്കഴിഞ്ഞ മാർച്ചില്‍ ഇടത് സര്‍ക്കാരാണ് കെ.എസ്‌. ഹംസയെ ചെയർമാൻ ആക്കിയത്. ബോര്‍ഡിന് നാലര വർഷം കാലാവധി ഇനിയും ശേഷിക്കുന്നു. പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബോർഡിലെ മുത്തവല്ലി ഉമ്മർ ഫൈസി മുക്കം പരസ്യമായി ഇടത് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിൽ സർക്കാരിന് അമർഷമുണ്ടായിരുന്നു.

See also  സ്കൂൾ പൂട്ടിയത് ആഘോഷിക്കാനിറങ്ങി; 13ാം വളവിൽ നിന്ന് ട്രാവലർ പതിച്ചത് 9ാം വളവിലേക്ക്: നൊമ്പരമായി ചിത്രം

Related Articles

Back to top button