Kerala

കെഎസ്‌യു പ്രവര്‍ത്തകര്‍ വീണാ ജോർജിനെ അക്രമിച്ചെന്ന കേസ്; തെറ്റായ മൊഴി നൽകിയതിൽ മുൻ ഗൺമാനെതിരെ നടപടിക്ക് സാധ്യത

മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയതിൽ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകും. കെഎസ്‌യു പ്രവർത്തകരുടെ മൊഴി ഇന്ന് എടുക്കും. ഇന്ന് ഹാജരാകാനും നിർദേശമുണ്ട്.

കെഎസ്‌യു പ്രവർത്തകർ ആയുധമുപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് അന്ന് ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജ്ജ് ആവശ്യപ്പെട്ടിട്ടാണെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ഇന്നലെ ഗണ്‍മാന്‍ അഭിലാഷ് മൊഴി നൽകി. വീണ ജോർജ്ജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും വീണ ജോർജ്ജ് നിർദേശിച്ച പ്രകാരമാണ് അന്ന് റെയിൽവേ പൊലീസിന് മൊഴി നൽകിയതെന്നും അഭിലാഷ് എസ്ഐടിയോട് പറഞ്ഞു.

കേസിൽ അഭിലാഷിന്റെ മൊഴിയായിരുന്നു നിർണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്ന് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നതടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തത്.

See also  താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ചുരം വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Related Articles

Back to top button