Gulf

യുഎഇക്കൊപ്പം പുതുവത്സരം കളറാക്കി ബഹ്‌റൈനും

മനാമ: യുഎഇയിലെന്നപോലെ ബഹ്‌റൈനിലും പുതുവത്സരാഘോഷം കെങ്കേമമായി നടന്നു. ബഹ്‌റൈന്‍ വിനോദസഞ്ചാര വകുപ്പിന് കീഴിലായിരുന്നു ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളായിരുന്നു മുഖ്യ ആകര്‍ഷണം. ദുബൈയിലേക്കെന്നപോലെ മാനമയിലേക്കും ജിസിസി പൗരന്മാരുടെ വന്‍ ഒഴുക്കാണ് ആഘോഷങ്ങള്‍ക്ക് സാക്ഷിയാവാന്‍ ഉണ്ടായിരുന്നത്.

ദി അവന്യൂസ് ബഹ്‌റൈനിലും ബഹ്‌റൈന്‍ ബേയിലും ഡ്രോണ്‍ ഷോകളും സംഘടിപ്പിച്ചിരുന്നു. ഖലാത്ത് അല്‍ ബഹ്‌റൈന്‍, വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി, ബഹ്‌റൈന്‍ ഹാര്‍ബര്‍, ബഹ്‌റൈന്‍ ബേ ബീച്ച്, ദ അവന്യൂസ് എന്നിവിടങ്ങളായിരുന്നു പുതുവത്സരാഘോഷത്തിന്റെ മുഖ്യ കേന്ദ്രങ്ങള്‍. പതിനായിരങ്ങളാണ് കരിമരുന്ന പ്രയോഗം ഉള്‍പ്പെടെയുള്ളവക്ക് സാക്ഷിയാവാന്‍ എത്തിയത്.

The post യുഎഇക്കൊപ്പം പുതുവത്സരം കളറാക്കി ബഹ്‌റൈനും appeared first on Metro Journal Online.

See also  അള്‍ജീരിയന്‍ പ്രൊഫസര്‍ക്ക് യുഎഇയുടെ ഗ്രേറ്റ് അറബ് മൈന്റ്‌സ് അവാര്‍ഡ്

Related Articles

Back to top button