മോഷ്ടിച്ചത് ഇരുപത് കോടിയെന്ന് ബോംബെ ഷാജിയുടെ ശബ്ദരേഖ

ഖത്തർ കെഎംസിസിയിലെ കവർച്ചയിൽ പുതിയ വഴിത്തിരിവ്. നടന്നത് ക്വട്ടേഷനെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. പ്രധാന പ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിലാണ് നിർണായക വെളിപ്പെടുത്തൽ. ഖത്തർ വ്യവസായി കമറുദ്ദീൻ പയ്യോളിക്കാണ് ബോംബെ ഷാജി ശബ്ദ സന്ദേശം അയച്ചത്. കവർച്ച നടത്തിയത് കമറുദ്ദീന് വേണ്ടിയാണെന്ന് ബോംബെ ഷാജി പറയുന്നതാണ് ശബ്ദ സന്ദേശം. കവർച്ചക്ക് ശേഷം വാഗ്ദാനം ചെയ്ത പണം നൽകിയില്ലെന്നും ഇരുപത് കോടിയിലധികം രൂപ കവർച്ച നടത്തിയെന്നും ബോംബെ ഷാജി ശബ്ദരേഖയിൽ പറഞ്ഞു.
ഇരുപത് കോടിയിലധികം രൂപ കവർച്ച നടത്തിയതായി ബോംബെ ഷാജിയുടെ വെളിപ്പെടുത്തലിലുള്ളത്. കവർച്ച ചെയ്തെടുത്ത പണത്തിന്റെ പങ്ക് കിട്ടിയില്ലെങ്കിൽ വേണ്ടത് ചെയ്യുമെന്നും ഭീഷണിയുണ്ട്. ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് കേസിൽ കീഴടങ്ങിയ രണ്ടാം പ്രതിയായ ബാലകൃഷ്ണൻ പൊലീസിൽ മൊഴി നൽകിയത്. കേസിൽ കെഎംസിസി ഖത്തർ വൈസ് പ്രസിഡൻ്റ് പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പൊലീസ് ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബോംബെ ഷാജി, റാഷി പയ്യോളി, സാലിഹ് , ഹസൻ, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.



