Kerala

നടപ്പന്തലിൽ വീഡിയോഗ്രാഫി തടഞ്ഞു

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിനാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരുടെ ബെഞ്ച് വിലക്കേർപ്പെടുത്തിയത്

ചിത്രകാരി ജസ്‌ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചത് വിവാദമായിരുന്നു. ഇവർ ഭക്തരുമായി തർക്കത്തിലേർപ്പെട്ടത് ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് പിപി വേണുഗോപാൽ, ബബിത മോൾ എന്നിവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

ഈ ചിത്രകാരി നിരന്തരം ക്ഷേത്രാചാരങ്ങൾ ലംഘിക്കുകയാണെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. വിവാഹ ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കുമല്ലാതെ ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിലെ വീഡിയോഗ്രാഫി നിരോധിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ളോഗർമാരുടെ വീഡിയോ ഗ്രാഫിയും അനുവദിക്കരുത്.

കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപത്ത് കൂടി ക്ഷേത്രത്തിന്റെ ഉൾവശം ചിത്രീകരിക്കുന്നതും ചടഞ്ഞു. ഭക്തർക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ടെങ്കിലും മറ്റ് ഭക്തരുമായി കലഹമുണ്ടാക്കാനുള്ള സ്ഥലമല്ല നടപ്പന്തൽ എന്ന് കോടതി വ്യക്തമാക്കി.

See also  മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

Related Articles

Back to top button