Kerala

പമ്പയിൽ ഇരുമുടിയായി കിട്ടിയത് തമിഴ്നാട് സർക്കാരിന്‍റെ സൗജന്യ റേഷൻ മുണ്ട്; വിൽപ്പന 300 രൂപയ്ക്ക്: ആരോപണവുമായി ഭക്തർ

പമ്പ: തമിഴ്നാട് സർക്കാരന്‍റെ റേഷൻ മുണ്ട് ശബരിമലയിൽ ഇരുമുടിയായി വിൽക്കുന്നതായി ആരോപണം. ദേവസ്വം ബോർഡിന്‍റെ നിയന്ത്രണത്തിലുള്ള കെട്ടുനിറ കേന്ദ്രത്തിൽ നിന്നാണ് തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി റേഷൻ കടകൾ വഴി സൗജന്യമായ നൽകിയ മുണ്ടുകൾ ഇരുമുടിയായി തീർഥാടകർക്ക് ലഭിച്ചത്.

തമിഴ്നാട് അയ്യപ്പ ഭക്തരാണ് ഇത്തരമൊരു ആരോപണവുമായി എത്തിയിരിക്കുന്നത്. തമിഴ്നാട് സർക്കാരിന്‍റെ ഔദ്യോഗിക സീലും 2025 എന്ന വർഷവും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ കരാറുകാരാണ് പമ്പയിലെ ദേവസ്വം കെട്ടുനിറ കേന്ദ്രം നടത്തിവരുന്നത്. ഒരു ഇരുമുടിക്ക് 300 രൂപ വീതമാണ് ഇവർ ഭക്തരിൽനിന്ന് ഈടാക്കുന്നത്. ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നാണ് തീർഥാടകർ പറയുന്നത്.

See also  ആലപ്പുഴയിൽ അച്ഛനെയും അമ്മയെയും മകൻ കുത്തിക്കൊന്നു; പ്രതി പിടിയിൽ

Related Articles

Back to top button