Kerala

കുടുംബത്തിനൊപ്പം നിൽക്കും, ജഡ്ജിയുടെ മകനായതുകൊണ്ട് തേച്ചുമായ്ച്ചു കളയാമെന്ന് കരുതേണ്ടെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ജഡ്ജിയുടെ മകൻ ഓടിച്ച കാറിടിച്ച് മരണം സംഭവിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റിയെടുക്കാൻ പൊലീസിന് ആരാണ് അധികാരം കൊടുത്തത്.ഉന്നതരുടെ മക്കൾ എന്ത് നിയമലംഘനം നടത്തിയാലും മൂടിവെക്കാൻ പൊലീസ് ഉണ്ട് എന്ന് അഹങ്കാരത്തിനാണ് സർക്കാർ കുടപിടിക്കുന്നത്.

റോഡിൽ മനുഷ്യരക്തം വീഴ്ത്തുന്നവർക്ക് പണവും സ്വാധീനവുമുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണ്. എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കേണ്ട പൊലീസിനെ പണവും സ്വാധീനവും ഉള്ളവരുടെ അകമ്പടി സേവകരായി സേവകരായി അധ:പതിപ്പിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു.

പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്

റോഡിൽ മനുഷ്യരക്തം വീഴ്ത്തുന്നവർക്ക് പണവും സ്വാധീനവുമുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണ്? എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കേണ്ട പോലീസിനെ പണവും സ്വാധീനവും ഉള്ളവരുടെ അകമ്പടി സേവകരായി അധ:പതിപ്പിക്കരുത്. നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ രക്ഷിക്കാനായി പോലീസ് നടത്തിയ അതേ ശ്രമം ഇന്നലെ ചേരാനല്ലൂരും ആവർത്തിച്ചിരിക്കുകയാണ്.
ജയബാലകൃഷ്ണൻ എന്ന സാധാരണക്കാരനാണ് അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് കൊല്ലപ്പെട്ടത്. വാഹനമോടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത, ലൈസൻസില്ലാത്ത പതിനേഴുകാരൻ. പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്?

എഫ്.ഐ.ആറിൽ പ്രതിയുടെ പേരില്ല. മറച്ചുവെച്ച് ‘അൺനോൺ’ ആണ്. അപകട ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരുടെ ഫോണുകൾ പിടിച്ചുവാങ്ങി തെളിവ് നശിപ്പിക്കാൻ പൊലീസ് ശ്രമിച്ചു. ഉന്നതരുടെ മക്കൾ എന്ത് നിയമലംഘനം നടത്തിയാലും അത് മൂടിവെക്കാൻ പോലീസുണ്ട് എന്ന അഹങ്കാരത്തിനാണ് സർക്കാർ കുടപിടിക്കുന്നത്.

ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നത് ജനാധിപത്യ സമൂഹത്തിന് അപമാനമാണ്.
തെറ്റായ സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമായ്ച്ചു കളയാമെന്ന് യുഡിഎഫ് സർക്കാരും പോലീസും കരുതേണ്ട. നീതിക്കായുള്ള ആ കുടുംബത്തിന്റെ പോരാട്ടത്തിൽ ഈ നാട് ഒറ്റക്കെട്ടായി അവർക്കൊപ്പമുണ്ടാകും.

See also  പാരിയത്തുകാവ് ഒഴിപ്പിക്കൽ; ഹൈക്കോടതി വിധി നടപ്പാക്കൽ അനിവാര്യം: രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ച് കോടതി

Related Articles

Back to top button