Kerala

അമ്മയുടെ മടിയിൽ കൈക്കുഞ്ഞായി പൃഥ്വിരാജ്: അപൂർവ ചിത്രം പങ്കുവച്ച് താരം

മല്ലിക സുകുമാരന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പൃഥ്വിരാജ് പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അമ്മയുടെ മടിയിൽ കൈക്കുഞ്ഞായി ഇരിക്കുന്ന പൃഥ്വിരാജിനെയാണ് ചിത്രത്തിൽ കാണുന്നത്. ഹാപ്പി ബർത്ത്ഡേ അമ്മ എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്‍റുമായി എത്തുന്നത്. മല്ലികാമ്മയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് കൂടുതൽ കമന്‍റുകളും. കൂടാതെ രണ്ട് ആൺമക്കളുടെ കരുത്തയായ അമ്മയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്. മക്കളുടെ വിജയത്തിൽ അമ്മയുടെ പങ്ക് വലുതാണ്, ഏറ്റവും കരുത്തയായ അമ്മ എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.

നടൻ ഇന്ദ്രജിത്തും മല്ലിക സുകുമാരന് പിറന്നാൾ ആശംസകൾ അറിയിച്ചു. അമ്മയ്ക്കൊപ്പമുള്ള കുടുംബ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസ. അന്തരിച്ച നടൻ സുകുമാരന്‍റെയും മല്ലികയുടെയും മക്കളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരും സ്കൂൾ വിദ്യാർഥികളായിരുന്ന കാലത്താണ് സുകുമാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. പിന്നീട് രണ്ട് മക്കളുടെയും ജീവിതത്തിൽ കരുത്തുപകർന്നത് അമ്മയായിരുന്നു

See also  കെ സുരേന്ദ്രന് വീണ്ടും ചെക്ക് വെക്കാൻ കെ സുന്ദര; മഞ്ചേശ്വരത്ത് സ്ഥാനാർഥിയാകും

Related Articles

Back to top button