Kerala

സര്‍ക്കാറിന് തിരിച്ചടി; മില്‍മ തിരുവനന്തപുരം യൂണിയന്‍ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മില്‍മ തിരുവനന്തപുരം യൂണിയന്‍ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. പിരിച്ചുവിട്ട തിരുവനന്തപുരം യൂണിയന്‍ പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് ഉത്തരവിട്ടു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് യൂണിയന്‍ പിരിച്ചുവിട്ടത് എന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

തിരുവനന്തപുരം, കൊച്ചി, മലബാര്‍ എന്നീ മൂന്ന് യൂണിയനുകളാണ് മില്‍മയ്ക്കുള്ളത്. ഇതില്‍ കൊച്ചി യൂണിയന്‍ ഒഴികെ ബാക്കി രണ്ട് യൂണിയനുകളും കോണ്‍ഗ്രസ് അല്ല ഭരിക്കുന്നത്. ഈ യൂണിയനുകള്‍ കൂടി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാര്‍ നടപടി. എന്നാല്‍ കോടതി നടപടി ഈ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് സര്‍ക്കാരിന് വിഷയം വീണ്ടും പരിഗണിച്ച് മുന്നോട്ടു പോകാം എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഇതിനെ പിന്‍പറ്റി മില്‍മ തിരുവനന്തപുരം യൂണിയനെതിരെ വീണ്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാിച്ചാല്‍ ഹൈക്കോടതിയില്‍ വീണ്ടും ഇത് ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.

See also  സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button