Kerala

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സിഐയ്ക്ക് സസ്പെൻഷൻ

പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ സിഐയ്ക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിസിആർബി സിഐ ടി.കെ. വിനോദ് കൃഷ്ണയ്ക്കെതിരേയാണ് നടപടി. വിനോദ് എലവുംതിട്ട സിഐ ആയിരിക്കെയാണ് പീഡനമെന്നാണ് പരാതി.

വിവാഹ വാഗ്ദാനം നൽകി യുവതിയെ ഒപ്പം താമസിപ്പിക്കുകയായിരുന്നു. വിവാഹിതനായ വിനോദ് ഭാര്യയുമായി വിവാഹമോചനം നേടിയ ശേഷം വിവാഹം കഴിക്കാമെന്നാണ് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെ യുവതി വിനോദ് കൃഷ്ണയ്ക്കെതിരേ പരാതി നൽകുകയായിരുന്നു.

See also  3 വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് എന്തുകൊണ്ട്; മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കോടതി

Related Articles

Back to top button