Kerala

ഗുരുതര രോഗവുമായി ഏങ്ങനെ വിദേശത്ത് ജോലിക്ക് പോവും, കള്ളം പറഞ്ഞാൻ ജാമ്യം റദ്ദാക്കും; ടോമിൻ തച്ചങ്കരിക്ക് വീണ്ടും വിമർശനം

കൊച്ചി: വിദേശയാത്ര അനുമതി തേടിയുള്ള ഹർജിയിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിയെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോ എന്ന് ചോദിച്ച കോടതി ഗുരുതര രോഗമെന്നാണ് റിപ്പോർട്ടുണ്ടല്ലോ, ഈ രോഗവുമായി ഏങ്ങനെ വിദേശത്ത് ജോലിക്ക് പോകുമെന്നും ആരാഞ്ഞു.

കള്ളം പറഞ്ഞാൽ ജാമ്യവും റദ്ദാക്കുമെന്ന് മുന്നറിയിപ്പും നൽകി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ടോമിൻ തച്ചങ്കരിയുടെ ഹര്‍ജിയിൽ കഴിഞ്ഞ ദിവസവും ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരുന്നു.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ കഴിഞ്ഞ ആളാണ് ടോമിൻ തച്ചങ്കരി. അങ്ങനെയൊരാൾക്ക് ജയിലിൽ നിന്നും ഇറങ്ങിയ ഉടനെ ജോലിക്ക് പോകാൻ സാധിക്കുമെന്ന് പറയുന്നതിൽ വൈരുധ്യമുണ്ടെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷത്തെ തടവിന് ശിക്ഷിച്ച തച്ചങ്കരിയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വിദേശത്ത് പോകരുത് എന്നായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥ. എന്നാൽ താൻ ഷാർജയിൽ ഒരു ജ്വല്ലറി ഗ്രൂപ്പിന്‍റെ ഓപ്പറേഷൻസ് മാനേജരാണെന്നും ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും കാട്ടിയാണ് ടോമിൻ ഹൈക്കോടതിയെ സമീപിച്ചത്.

See also  കുളിക്കുന്നതിനിടെ കുളിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണു; യുവാവിന് ദാരുണാന്ത്യം

Related Articles

Back to top button