Kerala
അന്വേഷിച്ച് മറുപടിയെന്ന് മന്ത്രി കെ രാജൻ

തൃശ്ശൂർ പൂരത്തിനിടെയുണ്ടായ സംഭവവികാസങ്ങളിൽ അന്വേഷണം വേണമെന്നത് തൃശ്ശൂരുകാരുടെ പൊതു ആവശ്യമായിരുന്നുവെന്നും സിപിഐയും ഇത് ആവശ്യപ്പെട്ടിരുന്നതായും റവന്യു മന്ത്രി കെ രാജൻ. തൃശ്ശൂർ പൂരം അലങ്കോലമായതിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് സിപിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ തൃശ്ശൂർ പൂരം അലങ്കോലമായതിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് സിപിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു
എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ കുറിച്ച് വിവരാവകാശ നിയമം വഴി അന്വേഷിച്ച ചില മാധ്യമങ്ങൾക്ക് ഇത്തരം അന്വേഷണത്തെ പറ്റി ഒരു അറിവുമില്ലെന്ന മറുപടിയാണ് പോലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചത്. എന്താണ് ഇങ്ങനെ റിപ്പോർട്ട് വന്നതെന്നതിൽ വ്യക്തതയില്ല. ഇതേ കുറിച്ച് അന്വേഷിക്കും എന്നിട്ട് പ്രതികരിക്കാമെന്ും മന്ത്രി കെ രാജൻ പറഞ്ഞു.