Kerala

നിവിൻ പോളിക്കെതിരായ പരാതി: യുവതിയുടെ മൊഴിയിൽ പൊരുത്തക്കേട്, വിശദമായി അന്വേഷിക്കാൻ പോലീസ്

നടൻ നിവിൻ പോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. ദുബൈയിലെ ഹോട്ടലിൽ വെച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. എന്നാൽ ഈ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം

ഇതിൽ വ്യക്തത വരുത്താൻ യുവതിയുടെ യാത്രാ രേഖകൾ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽ നിന്നും വിവരം ശേഖരിക്കും. 2021ന് ശേഷം നിവിൻ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ തന്നെ പോലീസ് അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്

നിവിൻ പോളി അടക്കം ആറ് പേർക്കെതിരെയാണ് ഊന്നുകൽ പോലീസ് കേസെടുത്തത്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് എകെ സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ

See also  നിപ മരണം: കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ; മലപ്പുറത്ത് മാസ്‌ക് നിർബന്ധമാക്കി

Related Articles

Back to top button