Education

മലപ്പുറത്ത് അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് രണ്ട് വ‍യസുകാരി ശ്വാസം മുട്ടി മരിച്ചു

മലപ്പുറം: അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് 2 വ‍യസുകാരി ശ്വാസം മുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്‍റേയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു സംഭവം.

പടപ്പറമ്പ് പുളിവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാ​ഗ് കുഞ്ഞിന്‍റെ മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമായിരുന്നു മരണം.

കുട്ടിയുടെ അച്ഛൻ രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്‍റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും പരുക്കില്ല

 

The post മലപ്പുറത്ത് അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് രണ്ട് വ‍യസുകാരി ശ്വാസം മുട്ടി മരിച്ചു appeared first on Metro Journal Online.

See also  മലപ്പുറത്തെ നിപ ആശങ്ക; മരിച്ച യുവാവുമായി സമ്പർക്കത്തിലുള്ള 26 പേരുടെ പട്ടിക തയാറാക്കി

Related Articles

Back to top button