തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക്

തൃശൂർ മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരുക്കുകളോടെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടെ തൊഴിലാളികളുടെ മേൽ മൺകൂന ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്തംഗം അജിത കൃഷ്ണന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പൊലീസ് ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
The post തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക് appeared first on Metro Journal Online.