Kerala

കോവളം സ്പാ പീഡനക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ, പ്രതികളുടെ എണ്ണം 14 ആയി

കോവളം സ്പാ പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ 14ാം പ്രതിയായ തമിഴ്‌നാട് വല്ലിയൂര്‍ സ്വദേശി വീരപാണ്ഡിയനെയാണ് പോലീസ് പിടികൂടിയത്. സ്പായിലെത്തി പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായാണ് ഇയാള്‍ക്കെതിരായ കണ്ടെത്തല്‍.

കേസില്‍ പൂന്തുറ സ്വദേശി മോജോ, പുതിയതുറ സ്വദേശി സുധീഷ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു. സ്പായില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച ദൃശ്യങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ആദ്യഘട്ടത്തില്‍ സ്പാ നടത്തിപ്പുകാരെയും തുടര്‍ന്ന് ഇടനിലക്കാരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തുടര്‍ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി കൂടുതല്‍ പേരുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  ഡെറാഡൂണിൽ മലയാളി ജവാനെ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button