Kerala

കണ്ണൂരിൽ വ്യാജ ലിപ്സ്റ്റിക്കുകളുടെ വൻ ശേഖരം പിടികൂടി; ലേബലുകളില്ലാത്ത ഉൽപ്പന്നങ്ങൾ പരിശോധനയ്ക്ക് അയക്കും

കണ്ണൂരിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചിരുന്ന ലിപ്സ്റ്റിക്ക് , ലിപ് ബാം എന്നിവയുടെ വൻ ശേഖരം പിടികൂടി പൊലീസ്. 65000 രൂപ വില മതിക്കുന്ന ലിപ്സ്റ്റിക്കുകളാണ് താളികാവ് എസ് കെ നോവൽറ്റി എന്ന കടയിൽ നിന്ന് പിടിച്ചെടുത്തത്. വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ ഇന്‍റലിജൻസ് നടത്തിയ റെയ്ഡിലാണ് ലിപ്സ്റ്റിക് പിടികൂടിയത്.

ലിപ്സ്റ്റിക്കുകളിലും ലിപ് ബാമുകളിലും ലേബലുകൾ ഉണ്ടായിരുന്നില്ല. നിർമാതാക്കളുടെ ഉൾപ്പെടെയുള്ള വിവരങ്ങളും ഇല്ല. ആകർഷകമായ രീതിയിൽ പല നിറങ്ങളിലാണ് ഇവ നിർമിച്ചിരിക്കുന്നത്.

പിടിച്ചെടുത്തിരിക്കുന്ന വസ്തുക്കളെല്ലാം വ്യാജമായാണ് നിർമിച്ചിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഗുണനിലവാരം കണ്ടെത്തുന്നതിനായി വിദഗ്ധ പരിശോധന നടത്തും.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത് രാഷ്ട്രീയപ്രവർത്തകർക്ക് അപമാനം: മന്ത്രി ശിവൻകുട്ടി

Related Articles

Back to top button