ഹർജിയിൽ വിധി വരും വരെ ലോറൻസിന്റെ മൃതദേഹം പഠനാവശ്യങ്ങൾക്ക് നൽകരുതെന്ന് ഹൈക്കോടതി

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഹർജിയിൽ അന്തിമ വിധി വരുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ കോടതി നിർദേശം നൽകി.
വിധി വരും വരെ ലോറൻസിന്റെ മൃതദേഹം പഠനാവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിർദേശം. ലോറൻസിന്റെ മൃതദേഹം പഠനാവശ്യങ്ങൾക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നാണ് ആശയുടെ ഹർജിയിൽ പറഞ്ഞത്. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു
എന്നാൽ മൃതദേഹം മെഡിക്കൽ കോളേജിൽ കൈമാറണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്ന് ലോറൻസിന്റെ മകൻ എംഎൽ സജീവൻ പറഞ്ഞു. ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ലോറൻസ് അന്തരിച്ചത്.
The post ഹർജിയിൽ വിധി വരും വരെ ലോറൻസിന്റെ മൃതദേഹം പഠനാവശ്യങ്ങൾക്ക് നൽകരുതെന്ന് ഹൈക്കോടതി appeared first on Metro Journal Online.