Kerala
പെരുമ്പാവൂരിൽ മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു

പെരുമ്പാവൂരിൽ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷംസുദ്ദീനാണ് മരിച്ചത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയോടെ പെരുമ്പാവൂർ ബീവറേജ് ഔട്ട്‌ലെറ്റിന് മുന്നിൽ വെച്ചാണ് ഷംസുദ്ദീന് മർദനമേറ്റത്. ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിയേറ്റ ഷംസുദ്ദീനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
The post പെരുമ്പാവൂരിൽ മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു appeared first on Metro Journal Online.