Education

ആത്മകഥാ വിവാദം: ഡിസി ബുക്‌സിനെതിരായ ഇപിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി

ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്‌സിനെതിരെ ഇപി ജയരാജൻ നൽകിയ പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കോട്ടയം എസ് പി ഷാഹുൽ ഹമീദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം. ഇപി ജയരാജന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

ഡിസി ബുക്‌സ് അധികൃതരോട് വിവരങ്ങൾ തേടും. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, ബൗധിക സ്വത്തവകാശ ലംഘനം എന്നീ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും.

അതേസമയം വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇപി ഇന്ന് വിശദീകരണം നൽകും. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇതാദ്യമായാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ ഇപി പങ്കെടുക്കുന്നത്.

See also  ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു; ഇനി ഈ പാർട്ടി കേരളത്തിൽ തല പൊക്കില്ലെന്ന് സുധാകരൻ

Related Articles

Back to top button