Kerala
എഡിജിപി അജിത് കുമാർ കൊടും ക്രിമിനൽ; സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്യണമെന്ന് പിവി അൻവർ

എഡിജിപി അജിത് കുമാറിനെതിരെ രൂക്ഷ വിമർശനം തുടർന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. എഡിജിപിയെ ഡിസ്മിസ് ചെയ്യണമെന്നും അജിത് കുമാർ കൊടും ക്രിമിനലാണെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് അൻവർ എഡിജിപിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും രംഗത്തെത്തിയത്.
സസ്‌പെൻഷനല്ല, അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണം. ഞാൻ ആദ്യം പറഞ്ഞത് അയാളെ മാറ്റിനിർത്തണമെന്നാണ്. അതിൽ നിന്ന് ഒരാഴ്ച ഞാൻ പുറകോട്ട് പോയി. അയാളെ ഡിസ്മിസ് ചെയ്യണം. ഈ വകുപ്പിൽ നിന്ന് അയാളെ താഴെയിറക്കണം.
അയാൾ പോലീസ് ഡിപ്പാർട്ട്‌മെന്റിന് പറ്റുന്നയാളല്ല. അത് പ്രപഞ്ച സത്യമാണ്. ക്രിമിനലാണ്, കൊടും ക്രിമിനലാണ്. ഒരു തർക്കവുമില്ലെന്നും അൻവർ പറഞ്ഞു.
The post എഡിജിപി അജിത് കുമാർ കൊടും ക്രിമിനൽ; സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്യണമെന്ന് പിവി അൻവർ appeared first on Metro Journal Online.