Kerala
കോൺഗ്രസിനുള്ളിൽ സംഘടനാ പ്രശ്‌നങ്ങൾ; എൽഡിഎഫിന് അത് ഗുണം ചെയ്യുമെന്ന് കെ രാധാകൃഷ്ണൻ

കോൺഗ്രസിലെ സംഘടനാപ്രശ്‌നങ്ങൾ ചേലക്കരയിൽ എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് കെ രാധാകൃഷ്ണൻ. മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടും. ചേലക്കരയിലും പാലക്കാടും യുഡിഎഫിനകത്ത് പ്രശ്‌നങ്ങളുണ്ട്
തെരഞ്ഞെടുപ്പ് സമയത്ത് പോലും ഒറ്റക്കെട്ടായി നിൽക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നത് ജനം വിലയിരുത്തും. അതിന്റെ പ്രതിഫലനം ഇടതുപക്ഷത്തിന് ഗുണകരമായി മാറുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു
അന്തി മഹാകാളൻ ക്ഷേത്രത്തിലെ വെടിക്കെട്ട് പ്രശ്‌നത്തിൽ ഇടപെട്ടില്ലെന്ന പ്രചാരണം തെറ്റാണ്. പെസോ ചട്ടങ്ങൾ പാലിച്ചതാണ് വെടിക്കെട്ട് നടക്കാതിരിക്കാൻ കാരണമെന്നും രാധാകൃഷ്ണൻ പറഞ്ഞു
The post കോൺഗ്രസിനുള്ളിൽ സംഘടനാ പ്രശ്‌നങ്ങൾ; എൽഡിഎഫിന് അത് ഗുണം ചെയ്യുമെന്ന് കെ രാധാകൃഷ്ണൻ appeared first on Metro Journal Online.