Kerala

സിദ്ധിഖിനെ പിടികൂടാനാകാതെ പോലീസ്; മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതിയിൽ

ബലാത്സംഗ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളി ദിവസങ്ങൾ പിന്നിട്ടിട്ടും നടൻ സിദ്ധിഖിനെ പിടികൂടാനാകാതെ പോലീസ് വലയുന്നു. സിദ്ധിഖ് നാല് ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ ദിവസവും സിദ്ധഇഖ് കൊച്ചിയിലുണ്ടായിരുന്നു.

സുപ്രീം കോടതിയിൽ നൽകാനുള്ള രേഖകൾ അറ്റസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് സമീപത്തുള്ള നോട്ടറിയിൽ നേരിട്ട് എത്തിയാണ്. സിദ്ധിഖിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് അടക്കം ഇറക്കി പോലീസ് തെരച്ചിൽ നടത്തുമ്പോഴാണ് സിദ്ധിഖ് ഹൈക്കോടതിക്ക് സമീപത്ത് എത്തിയത്.

അതേസമയം സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി മെറിൻ ജോസഫ് ഇന്ന് ഡൽഹിയിൽ എത്തും. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിൻ ജോസഫ് കൂടിക്കാഴ്ച നടത്തും.

The post സിദ്ധിഖിനെ പിടികൂടാനാകാതെ പോലീസ്; മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതിയിൽ appeared first on Metro Journal Online.

See also  കോഴിക്കോട്-വയനാട് നാലുവരി തുരങ്ക പാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

Related Articles

Back to top button