Kerala

മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് കൂട്ടിന് വെളിയിൽ ചാടിയത്. ഇവ മൃഗശാല വളപ്പിലെ മരത്തിൽ തന്നെയുണ്ടെന്ന് അധികൃതർ അറിയിച്ചു. കുരങ്ങുകളെ തിരികെ കൂട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്

ഇവയെ മയക്കുവെടി വെച്ച് പിടികൂടിയാൽ താഴെ വീണ് കുരങ്ങുകൾക്ക് ജീവഹാനി ഉണ്ടായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഒന്നര വർഷം മുമ്പ് ഇതേ രീതിയിൽ ഹനുമാൻ കുരങ്ങ് ചാടിപ്പോയിരുന്നു. പിന്നീട് നീണ്ട പരിശ്രമത്തിനൊടുവിലാണ് കുരങ്ങിനെ തിരികെ കൂട്ടിലെത്തിക്കാനായത്.

See also  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി; രണ്ടാഴ്ചക്കിടെ പിടികൂടിയത് ആറ് ഫോണുകൾ

Related Articles

Back to top button