Kerala

തിരൂരങ്ങാടിയിൽ പ്രശ്‌നമുണ്ടാക്കിയവരൊക്കെ രാത്രി വന്ന് കരഞ്ഞ് കാലുപിടിച്ചു; രണ്ടത്താണിയെ പരിഹസിച്ച് പിഎംഎ സലാം

തിരൂരങ്ങാടിയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞ അബ്ദുറഹ്മാൻ രണ്ടത്താണിയെ പരിഹസിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തിരൂരങ്ങാടിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പ് പറഞ്ഞ് കരഞ്ഞു തിരിച്ചുപോയി. തിരൂരങ്ങാടിയിലെ ഒരു യുഡിഎഫ് പ്രവർത്തകനും പ്രശ്‌നമില്ലെന്നും സലാം പറഞ്ഞു

മലപ്പുറം ജില്ലയിൽ എൽഡിഎഫിന് സ്ഥാനാർഥികളാകാൻ ആളെ കിട്ടുന്നില്ല. ഇതാണ് സിപിഎം നേതാക്കൾ ലീഗ് നേതാക്കളുടെ വീടുകൾ കയറി നിരങ്ങുന്നത്. താനൂരിൽ നിശ്ചയിച്ച സ്ഥാനാർഥിയെ കാണുന്നില്ല. അടിയന്തരമായി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും സലാം പരിഹസിച്ചു

തിരൂരങ്ങാടിയിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ലീഗ് സ്ഥാനാർഥി പിഎംഎ സമീർ പ്രതികരിച്ചു. താനൂരിലെ കപ്പൽ മുങ്ങിയത് തിരിച്ചറിഞ്ഞത് കൊണ്ടാണ് മന്ത്രി വി അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറിയതെന്ന് മുൻ മന്ത്രി പികെ അബ്ദുറബ്ബും പരിഹസിച്ചു
 

See also  പിണറായി സർക്കാർ കാലത്ത് ഒട്ടേറെ അവതാരങ്ങൾ, അതിലൊന്നാണ് രാജേഷ് കൃഷ്ണ: സതീശൻ

Related Articles

Back to top button