Kerala

ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ തെറ്റില്ല

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി തോന്നുന്നില്ല.

പൂരം കലക്കിയതിൽ ഡിജിപിയുടെ റിപ്പോർട്ട് എഡിജിപിക്ക് എതിരാണ്. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു

അൻവറിന്റെ വിമർശനം നേരത്തെ ഒന്നും കേട്ടില്ല. അൻവറിന് പിന്നാലെ കൂടാൻ ആളുകളുണ്ട്. മലബാറിൽ അൻവറിന് സിപിഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കും. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിന്റെ കയ്യിൽ നിന്ന് പോയി എന്നത് നേരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

See also  നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം തുടങ്ങി; കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം അനുവദിച്ചില്ല

Related Articles

Back to top button