Kerala

4 വയസുകാരന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. പെരുമാതുറ സ്വദേശിയായ 4 വയസുകാരനാണ് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തത്. പനിയും ചുമയുമായി ചികിത്സ തേടിയ കുട്ടിക്കാണ് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന് നല്‍കിയത്.

കുട്ടിക്ക് ഒരു ഡോസ് മരുന്ന് കൊടുത്തതിനുശേഷമായിരുന്നു കാലാവധി കഴിഞ്ഞ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടർന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തി വിവരം അറിയിച്ചു. സംഭവത്തില്‍ വീട്ടുകാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍, തുടങ്ങിവര്‍ക്ക് പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഡയറക്ടറേറ്റില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. പരിശോധിനയിൽ സ്റ്റോക്ക് സപ്ലൈകോയില്‍ നിന്നും ലോക്കല്‍ പര്‍ച്ചേസ് ചെയ്യുന്ന മരുന്നാണിതെന്നും ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ മറ്റ് മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും എന്ന് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

The post 4 വയസുകാരന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി appeared first on Metro Journal Online.

See also  കൊല്ലം ചടയമംഗലത്ത് മദ്യലഹരിയിൽ മധ്യവയസ്‌കനെ തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയിൽ

Related Articles

Back to top button