Kerala

നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ

നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ എംഎൽഎ. നിയമസഭ സമ്മേളനത്തിൽ ഇന്ന് പങ്കെടുക്കുന്നില്ലെന്നും സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു. നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കും.

ജീവനുണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് ശ്രമം. എങ്കിൽ തറയിൽ ഇരിക്കാനാണ് തീരുമാനം. തറ അത്ര മോശം സ്ഥലമല്ലെന്നും പിവി അൻവർ പറഞ്ഞു

എഡിജിപിയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു വേണ്ടത്. ഡിജിപി ആദ്യം കൊടുത്ത റിപ്പോർട്ട് എംആർ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്നാണ്. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്താൻ നിർബന്ധിക്കുകയായിരുന്നുവെന്നും അൻവർ പറഞ്ഞു.

The post നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ appeared first on Metro Journal Online.

See also  സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഒരു മാസത്തെ ഗഡു അനുവദിച്ചു; തിങ്കളാഴ്ച മുതൽ ലഭിക്കും

Related Articles

Back to top button