Kerala

പി വിജയനെ സംസ്ഥാന ഇന്റലിജൻസ് മേധാവി

സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായി എഡിജിപി പി വിജയനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. കേരളാ പോലീസ് അക്കാദമി ഡയറക്ടറുടെ ചുമതല വഹിച്ച് വരവെയാണ് പുതിയ നിയമനം. മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചതിനെ തുടർന്നാണ് പി വിജയൻ ഇന്റലിജൻസ് മേധാവി സ്ഥാനത്ത് എത്തുന്നത്

എ അക്ബറിനെ അക്കാദമി ഡയറക്ടറായും നിയമിച്ചു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പി വിജയനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. എംആർ അജിത് കുമാറിന് തന്നെ സ്ഥാനം തെറിച്ചതിന് പിന്നാലെയാണ് സുപ്രധാന തസ്തികയിലേക്ക് പി വിജയൻ തിരികെ എത്തുന്നത്

1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പി വിജയൻ തീവ്രവാദ വിരുദ്ധ സേനയുടെയും തലവനായിരുന്നു. ബുക്ക് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ ചുമതലയും സ്റ്റുഡന്റ് കേഡറ്റ് ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.

See also  വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ സ്വാധീനിക്കില്ലെന്ന് ഷാഫി പറമ്പിൽ

Related Articles

Back to top button