മലപ്പുറം ജില്ലാ രൂപീകരണത്തിൽ കുട്ടി പാക്കിസ്ഥാൻ എന്ന് കോൺഗ്രസുകാർ വിളിച്ചില്ലേയെന്ന് ജലീൽ; സഭയിൽ ബഹളം

മലപ്പുറം ജില്ല രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കെടി ജലീലിന്റെ പരാമർശത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം. കമ്മ്യൂണിസ്റ്റുകാർ ആർ എസ് എസിനൊപ്പമാണെന്ന് പറയുന്നത് അബദ്ധമാണെന്ന് ജലീൽ പറഞ്ഞു. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടി പാക്കിസ്ഥാൻ എന്ന് വിളിച്ചവരല്ലേ കോൺഗ്രസുകാരെന്നും ജലീൽ പറഞ്ഞു. ഇതോടെ സഭയിൽ പ്രതിപക്ഷം പ്രതിഷേധം രൂക്ഷമാക്കി
ജലീലിനെതിരെ പ്രതികരിച്ച പ്രതിപക്ഷ നേതാവ് ജലീൽ ഒരിക്കലും പറയാൻ പാടില്ലാത്ത പരാമർശമാണ് നടത്തിയെന്ന് വിമർശിച്ചു. ജലീൽ നടത്തിയത് ഗാന്ധി നിന്ദയും നെഹ്റു നിന്ദയുമാണ്. ഇത് തിരുത്തണമെന്നും സതീശൻ പറഞ്ഞതോടെ പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ കെടി ജലീൽ പരാമർശം ആവർത്തിച്ചു
ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. സിഎച്ചിന്റെ പ്രസംഗം മുഴുവൻ വായിച്ചിട്ടുണ്ട്, പികെ ബഷീർ ഒന്നും വായിച്ച് കാണില്ലെന്ന് ജലീൽ പറഞ്ഞു. ബഷീർ വായിച്ചോ വായിച്ചില്ലേ എന്ന് പറയാൻ ഇവനാരാണ് സാർ എന്നായി പികെ ബഷീർ. വ്യക്തിപരമായ പരാമർശങ്ങളും അൺപാർലമെന്ററി പ്രയോഗങ്ങളും രേഖയിലുണ്ടാകില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
The post മലപ്പുറം ജില്ലാ രൂപീകരണത്തിൽ കുട്ടി പാക്കിസ്ഥാൻ എന്ന് കോൺഗ്രസുകാർ വിളിച്ചില്ലേയെന്ന് ജലീൽ; സഭയിൽ ബഹളം appeared first on Metro Journal Online.