Kerala

ഷഹബാസ് വധക്കേസ്: പ്രതികളായ ആറ് വിദ്യാർഥികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

താമരശ്ശേരി ഷഹബാസ് വധക്കേസിൽ ആറ് വിദ്യാർഥികൾക്ക് ഹൈക്കോടതിയുടെ ജാമ്യം. വിദ്യാർഥികളെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയക്കാനാണ് ഹൈക്കോടതി ഉത്തരവ്. ഇതോടെ ഇവരെ ഒബ്‌സർവേഷൻ ഹോമിൽ നിന്ന് വിട്ടയക്കും. നടപടി വേദനാജനകമാണെന്ന് ഷഹബാസിന്റെ പിതാവ് പ്രതികരിച്ചു

ഗൗരവകരമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു. എന്നാൽ വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും, അവർക്ക് തുടർപഠനത്തിനും കോടതി അവസരമൊരുക്കിയിരുന്നു.

ഫെബ്രുവരി 28നാണ് ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്ന് ഷഹബാസിനെ സഹവിദ്യാർഥികൾ ക്രൂരമായി മർദിച്ച് കൊലപെടുത്തിയത്. ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹർജിയിൽ വിധി പറഞ്ഞത്

 

See also  ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആകും; മാറ്റങ്ങളുമായി കെഎസ്ഇബി

Related Articles

Back to top button