Kerala

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രം സഹായിക്കുമെന്നാണ് അൻവറിന്റെ പ്രതീക്ഷ: എ കെ ബാലൻ

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്ര സഹായം കിട്ടുമെന്നാണ് പിവി അൻവറിന്റെ പ്രതീക്ഷയെന്ന് സിപിഎം നേതാവ് എകെ ബാലൻ. തെളിവുകൾ നൽകാനില്ലാത്തത് കൊണ്ടാണ് അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്ന് അൻവർ പറയുന്നത്. ഗവർണർക്കോ കോടതിയിലോ എഴുതി തയ്യാറാക്കിയ ഒരു പരാതി നൽകാൻ അൻവറിന് ധൈര്യമുണ്ടോയെന്ന് എകെ ബാലൻ ചോദിച്ചു

സിപിഎമ്മിനെതിരെ വലതുപക്ഷ സഖ്യം വിപുലപ്പെടുത്താനാണ് അൻവർ ശ്രമിക്കുന്നതെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ പറഞ്ഞു. ഗവർണർ വലതുപക്ഷ പ്രചാരകനാണ്. കേരളത്തെ തകർക്കാനാണ് അൻവർ ശ്രമിക്കുന്നതെന്നും വിജയരാഘഴൻ പറഞ്ഞു

മാധ്യമപ്രവർത്തകർക്കെതിരായ വിമർശനവും വിജയരാഘവൻ ആവർത്തിച്ചു. നല്ല വസ്ത്രം ധരിച്ച് കളവ് പറഞ്ഞാൽ വിശ്വാസ്യത കൂടുമെന്ന ഗവേഷണമുണ്ട്. കളവ് കുറച്ച് മാധ്യമപ്രവർത്തനം നടത്തണമെന്നും വിജയരാഘവൻ പറഞ്ഞു

The post മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രം സഹായിക്കുമെന്നാണ് അൻവറിന്റെ പ്രതീക്ഷ: എ കെ ബാലൻ appeared first on Metro Journal Online.

See also  കപ്പൽ അപകടം; തീ നിയന്ത്രണവിധേയമായില്ല: 2000 ടൺ എണ്ണയും 240 ടൺ ഡീസലും ഭീഷണിയിൽ

Related Articles

Back to top button