Kerala

ഷുക്കൂറിന്റെ ഗതി വരും; കൊയിലാണ്ടിയില്‍ ഡി വൈ എഫ് ഐയുടെ കൊലവിളി

 

കോഴിക്കോട്: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ കൊയിലാണ്ടിയിലെ മുചുകുന്നില്‍ പ്രകോപന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുചുകുന്ന് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളി. ഓര്‍മ്മയില്ലെ ഷൂക്കൂറെ, ഞങ്ങളെ നേരെ വന്നപ്പോള്‍.ഇല്ലാതായത് ഓര്‍ക്കുന്നില്ലേ എന്ന് രീതിയില്‍ കൊലവിളി മുദ്രാവാക്യമാണ് പോലീസ് സാന്നിധ്യത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിളിച്ചത്.

ഇന്നലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുചുകുന്നില്‍ സംഘര്‍ഷമുണ്ടായിരുന്നു.
സംഘര്‍ഷത്തില്‍ ഇന്നലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇതിന് പിന്നാലെയാണഅ പൊലീസിന്റെ മുന്നില്‍ വെച്ച് ഡിവൈഎഫ്‌ഐക്കാരുടെ പ്രകോപനപരമായ മുദ്രാവാക്യം വിളി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

എം എസ് എഫ് പ്രവര്‍ത്തകരുടെ കയ്യും കാലും വെട്ടിയരിഞ്ഞ് പാണക്കാട്ടെ വീട്ടിലേക്ക് പാഴ്‌സല്‍ അയച്ചു കളയുമെന്ന കൊലവിളി മുദ്രാവാക്യവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുഴക്കുന്നത് വീഡിയോയിലുണ്ട്.

ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രകോപന മുദ്രാവാക്യം വിളി.മുസ്ലീംലീഗ് വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.

 

 

The post ഷുക്കൂറിന്റെ ഗതി വരും; കൊയിലാണ്ടിയില്‍ ഡി വൈ എഫ് ഐയുടെ കൊലവിളി appeared first on Metro Journal Online.

See also  പ്രതികളായ അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം തടവുശിക്ഷ

Related Articles

Back to top button