World

90 പലസ്തീനികളെ മോചിപ്പിച്ച് ഇസ്രായേൽ; ജയിലിന് പുറത്ത് സംഘർഷം, ഏഴ് പേർക്ക് പരുക്ക്

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ ധാരണപ്രകാരം പലസ്തീനികളെ മോചിപ്പിച്ചതായി റിപ്പോർട്ട്. ഇസ്രായേൽ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫർ സൈനിക ജയിലിൽ നിന്ന് 90 പേരെയാണ് വിട്ടയച്ചത്. മോചനം പ്രതീക്ഷിച്ച് ജയിൽ പരിസരത്ത് തടവുകാരുടെ ബന്ധുക്കൾ തടിച്ചുകൂടിയിരുന്നു. ഇവരെ പിരിച്ചുവിടാൻ സുരക്ഷാ സേന ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു

വെടിനിർത്തലിന്റെ ആദ്യ ദിവസം തന്നെ 90 പേരെയും മോചിപ്പിക്കുമെന്ന് ഇസ്രായേൽ ഉറപ്പ് നൽകിയിരുന്നു. ഹമാസ് മോചിപ്പിച്ച ഇസ്രായേലി വനിതാ തടവുകാർ കുടുംബാംഗങ്ങളെ കണ്ടു. 15 മാസം നീണ്ടുനിന്ന യുദ്ധത്തിനാണ് വെടിനിർത്തൽ കരാറോടെ അവസാനമാകുനനത്. യുദ്ധത്തിൽ കുട്ടികളടക്കം ആയിരങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു.

നവംബർ 7ന് താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു. ഏഴ് ദിവസത്തെ വെടിനിർത്തലിനിടെ ബന്ദികളെ പരസ്പരം കൈമാറുകയും ചെയ്തു. എന്നാൽ ഡിസംബർ ഒന്ന് മുതൽ ഇസ്രായേൽ ആക്രമണം വീണ്ടും ശക്തമാക്കുകയായിരുന്നു.

The post 90 പലസ്തീനികളെ മോചിപ്പിച്ച് ഇസ്രായേൽ; ജയിലിന് പുറത്ത് സംഘർഷം, ഏഴ് പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  71 മുറിവുകൾ, 25 എല്ലുകൾ ഒടിഞ്ഞു; സാറ വധക്കേസിൽ പാക് ദമ്പതികൾക്ക് ലണ്ടനിൽ ജീവപര്യന്തം ശിക്ഷ

Related Articles

Back to top button