Kerala

ബൈജു ഓടിച്ച കാർ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; മദ്യലഹരിയിലെന്ന് പോലീസ്: വൈദ്യ പരിശോധനക്ക് തയ്യാറാകാതെ നടൻ

തിരുവനന്തപുരം: നടൻ ബൈജു ഓടിച്ച കാർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു.ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. യാത്രക്കാരന് കാര്യമായ പരിക്കില്ല. നടൻ മദ്യലഹരിയിലാണെന്നാണ് പോലീസ് പറയുന്നത്. വൈദ്യപരിശോധനയ്ക്ക് ബൈജു തയ്യാറായില്ലെന്നും പോലീസ് ആരോപിക്കുന്നു.

മദ്യത്തിന്റെ മണമുണ്ടെന്നും ബൈജു പരിശോധനയ്ക്ക് തയ്യാറായില്ലെന്നും ഡോക്ടർ റിപ്പോർട്ട് നൽകി. തുടർന്ന് നടനെതിരെ കേസെടുത്തിരിക്കുകയാണ്. രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ വലതു ടയര് പഞ്ചറായിരുന്നു. അതിനാൽ ടയര് മാറ്റി ഇട്ട് സ്റ്റേഷനിലേക്ക് കൊണ്ടു വരാൻ ബൈജുവിന്‍റെ ഡ്രൈവറെ പൊലീസ് വിളിച്ചു വരുത്തി.

പിന്നാലെ ബൈജുവും അപകടം നടന്ന സ്ഥലത്തെത്തി.അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്.

The post ബൈജു ഓടിച്ച കാർ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; മദ്യലഹരിയിലെന്ന് പോലീസ്: വൈദ്യ പരിശോധനക്ക് തയ്യാറാകാതെ നടൻ appeared first on Metro Journal Online.

See also  സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം: ചർച്ച നയിച്ചത് ബെന്നി ബെഹന്നാൻ; ഇന്നലെ രാത്രി സതീശനുമായും ചർച്ച

Related Articles

Back to top button