World

അർജന്റീനയിലും ചിലിയിലും ഭൂചലനം; ചിലിയിൽ സുനാമി മുന്നറിയിപ്പ്

ലാറ്റിനമേരിക്കൻ രാജ്യങ്ങളായ അർജന്റീനയിലും ചിലിയിലും ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അർജന്റീനയിലെ ഉസ്വായയിൽ നിന്ന് 219 കിലോമീറ്റർ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം

ഭൂചലനത്തെ തുടർന്ന് ചിലിയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിലിയിലെ തീരമേഖലയായ മഗല്ലനീസിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മഗല്ലനീസിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കാൻ ജനങ്ങൾക്ക് ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് നിർദേശം നൽകി

ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ ലഭ്യമല്ല. 2010ൽ മധ്യചിലിയുടെ തീരത്ത് 8.8 തീവ്രതയിലുണ്ടായ ഭൂചലനത്തെ തുടർന്ന് സുനാമി ഉണ്ടായിരുന്നു. 520ലധികം പേരാണ് അന്ന് മരിച്ചത്.

See also  ഗാസയിലെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ; നാളെ മുതൽ പ്രാബല്യത്തിൽ

Related Articles

Back to top button