Kerala

നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ തള്ളി എം വി ഗോവിന്ദൻ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. അന്വേഷിച്ച് നടപടിയെടുക്കും. ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ണൂരിലെയും പത്തനംതിട്ടയിലെയും ജില്ലാ കമ്മിറ്റികളുടെ പരിശോധനക്ക് ശേഷം സംസ്ഥാന നേതൃത്വം ആവശ്യമായ നടപടി സ്വീകരിക്കും.

സരിൻ സ്വീകരിക്കുന്ന നിലപാട് അനുസരിച്ചായിരിക്കും പാലക്കാട്ടെ തീരുമാനമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നിലപാടാണ് വിഷയം. എൽഡിഎഫിനെ അംഗീകരിക്കണം. എൽഡിഎഫിന്റെ സ്ഥാനാർഥികളെ നാളെയോടെ പ്രഖ്യാപിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

The post നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ തള്ളി എം വി ഗോവിന്ദൻ appeared first on Metro Journal Online.

See also  തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്ന് ഉമ തോമസ്; എറണാകുളം കോൺഗ്രസിൽ തർക്കം തുടരുന്നു

Related Articles

Back to top button