Kerala
എഡിഎമ്മിന്റെ മരണം ദൗർഭാഗ്യകരം; പോലീസ് അന്വേഷണം നടക്കട്ടെയെന്ന് ഗവർണർ
എഡിഎം നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പോലീസ് അന്വേഷണം നടക്കട്ടെയെന്നും നവീൻ ബാബുവിന്റെ കുടുംബത്തെ കാണുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടക്കണം.
ആവശ്യമെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടും. തന്റെ കാലാവധി പൂർത്തിയായെന്നും ഗവർണറെ മാറ്റുന്ന കാര്യത്തിൽ തീരുമാനം രാഷ്ട്രപതിയുടേതാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
The post എഡിഎമ്മിന്റെ മരണം ദൗർഭാഗ്യകരം; പോലീസ് അന്വേഷണം നടക്കട്ടെയെന്ന് ഗവർണർ appeared first on Metro Journal Online.