Kerala

സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണ്

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ. ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള കത്ത് സബ് കലക്ടർ വഴിയാണ് മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്.

മാപ്പ് അപേക്ഷിച്ചുള്ള കത്ത് രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടിൽ നേരിട്ട് എത്തിക്കുകയായിരുന്നു. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നതായും കലക്ടർ കത്തിൽ വ്യക്തമാക്കുന്നു.

ഇന്നലെ കലക്ടർ പത്തനംതിട്ടയിൽ എത്തിയിരുന്നുവെങ്കിലും കാണാൻ താത്പര്യമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്നാണ് കത്തെഴുതി പത്തനംതിട്ട സബ് കലക്ടർ വഴി കുടുംബത്തിന് കൈമാറിയത്.

See also  സംസ്ഥാന സര്‍ക്കാരിന് ആശംസകൾ; കേരളത്തോട് യാത്ര പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

Related Articles

Back to top button