Education

ആന എഴുന്നള്ളിപ്പ് ഹൈക്കോടതി നിർദേശപ്രകാരം ആയാല്‍ പൂരം പ്രതിസന്ധിയിലാകുമെന്ന് തിരുവമ്പാടി ദേവസ്വം

ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് ഇപ്പോഴത്തെ ഹൈക്കോടതി നിർദേശപ്രകാരം തൃശ്ശൂർ പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരത്തിൽ ഒരു വിഭാഗത്തിന് തന്നെ 150 ആനകൾ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻജിഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും ഗിരീഷ് കുമാർ പറഞ്ഞു

കേസിൽ തിരുവമ്പാടി കക്ഷി ചേരും. പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്നും ദേവസ്വം സെക്രട്ടറി പറഞ്ഞു.

രണ്ട് ആനകൾക്കിടയിൽ 3 മീറ്റർ ദൂരം വേണമെന്നാണ് ഹൈക്കോടതി മാർഗരേഖയിൽ പറയുന്നത്. 15 ആന നിൽക്കുമ്പോൾ 45 മീറ്ററാകും. തെക്കോട്ടിറക്കം എന്നല്ല ഒരു പൂരവും നടത്താനാകില്ല. മഠത്തിൽ വരവ് നടത്തുന്നിടത്ത് ആകെ റോഡിന് വീതിയുള്ളത് 6 മീറ്റർ ആണ്. തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമുണ്ടാകുമെന്നും ഗിരീഷ് കുമാർ പറഞ്ഞു.

See also  100 കിലോമീറ്റര്‍ റേഞ്ചുള്ള മിസ്ട്രി ഇലക്ട്രിക് സ്‌കൂട്ടര്‍

Related Articles

Back to top button