World

ഇസ്രായേലിനെതിരെ ഡ്രോൺ ആക്രമണം നടത്തി ഇറാഖി സായുധ സംഘം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

ഇസ്രായേൽ-സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധ സംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധ സംഘടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 24 പേർക്ക് പരുക്കേറ്റതായും ഐഡിഎഫ് അറിയിച്ചു

സിഗ്നൽ ഓഫീസർ കേഡറ്റ് ഡാനിയൽ അവീവ് ഹൈം സോഫർ(19), ഐടി സ്‌പെഷ്യലിസ്റ്റ് ടാൽ ഡ്രോർ(19) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ഡ്രോണുകളാണ് ഇറാഖി സായുധ സംഘം ഇസ്രായേലിലേക്ക് തൊടുത്തത്.

ഇതിലൊരെണ്ണം ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തു. മറ്റൊരു ഡ്രോണാണ് ഗോലാൻ കുന്നിലെ ഇസ്രായേൽ സൈനിക താവളത്തിൽ പതിച്ചത്.

The post ഇസ്രായേലിനെതിരെ ഡ്രോൺ ആക്രമണം നടത്തി ഇറാഖി സായുധ സംഘം; രണ്ട് സൈനികർ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  ബംഗ്ലാദേശിൽ മാധ്യമപ്രവർത്തകയെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button