ജയിക്കാനാണ് സരിനെ സ്ഥാനാർഥിയാക്കിയത്; ഇടത് പക്ഷത്തിന് വലിയ ആവേശമെന്ന് എംവി ഗോവിന്ദൻ

ഡോ. പി സരിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇടതുപക്ഷത്തിന് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാലക്കാട് എൽഡിഎഫ് ജയിക്കാനാണ് സരിനെ സ്ഥാനാർഥിയാക്കിയത്. സിപിഎം, ഇടത് വോട്ടുകൾ ചോരില്ല. സരിൻ ഇടത് മുന്നണിയിൽ എത്തുമെന്ന് നേരത്തെ കണക്കുകൂട്ടിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു
പാലക്കാട് ഇന്ന് സരിന്റെ വലിയ റാലി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇടതുമുന്നണിയെ ഇല്ലാതാക്കി എന്ന പ്രചാരണത്തിന് മറുപടിയാണ് പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പ് രാഷ്ട്രീയം. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കാൻ ഷാഫി നേരത്തെ ധാരണയുണ്ടാക്കിയത് ഇപ്പോൾ സരിൻ തുറന്നു പറഞ്ഞു
കൂടെ കിടന്നവർക്കേ രാപനി അറിയാനാകൂ എന്നത് സരിനിലൂടെ വ്യക്തമായി. കോൺഗ്രസിൽ നിന്നും വലിയ വോട്ട് സരിന് കിട്ടാൻ സാധ്യതയുണ്ട്. പാളയത്തിൽ പടയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടാൻ പോകുന്നത്. വർഗീയ ശക്തികൾ എല്ലാം മഴവിൽ സഖ്യമായി മാറിയ സാഹചര്യമാണ് ഇപ്പോഴെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
The post ജയിക്കാനാണ് സരിനെ സ്ഥാനാർഥിയാക്കിയത്; ഇടത് പക്ഷത്തിന് വലിയ ആവേശമെന്ന് എംവി ഗോവിന്ദൻ appeared first on Metro Journal Online.