Kerala

പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ആറു വയസുകാരൻ ഗുരുതരാവസ്ഥയിൽ

കൊല്ലം: പത്തനാപുരം താലൂക്കിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി. ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഒരു മാസം മുമ്പ് കുട്ടി കുടുംബത്തോടൊപ്പം തിരുവനന്തപുരം പോയിരുന്നു, അവിടെ നിന്നുമാകാം രോഗം ബാധിച്ചതെന്ന നിഗമനത്തിലാണ് അധികൃതർ.

ഒരാഴ്ച മുമ്പ് തലവൂരിൽ കുട്ടിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. രോഗം പടർന്നത് ആ പ്രദേശത്തു നിന്നല്ലെങ്കിലും മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശവും നൽകിയിരുന്നു. അസുഖം സ്ഥിരീകരിച്ച കുട്ടിയുടെ വീടും പരിസരവും സന്ദർശിച്ച ആരോഗ്യ വകുപ്പ് അധികൃതർ, അവിടുത്തെ പ്രദേശവാസികൾക്ക് മുന്നറിയിപ്പും നൽകി. കെട്ടി നിൽക്കുന്ന വെള്ളം, തോട് പോലുള്ളവയിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

See also  ആണവനിലയം കേരളത്തിന് പുറത്തായാലും കുഴപ്പമില്ല; നിവേദനത്തിൽ നിർദേശവുമായി കേരളം

Related Articles

Back to top button