ദിവ്യക്കെതിരെ സ്വീകരിച്ച നടപടിയിൽ നവീൻബാബുവിന്റെ കുടുംബം സംതൃപ്തരെന്ന് മന്ത്രി ശിവൻകുട്ടി

പിപി ദിവ്യക്കെതിരെ സ്വീകരിച്ച നടപടിയിൽ നവീൻ ബാബുവിന്റെ കുടുംബം സംതൃപ്തരെന്ന് മന്ത്രി വി ശിവൻകുട്ടി. നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിലാണ് ശിവൻകുട്ടിയുടെ പരാമർശം. ഇടതുപക്ഷവും സർക്കാരും നവീൻബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ്. സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് വന്നാൽ തുടർ നടപടി ഉണ്ടാകുമെന്നും ശിവൻകുട്ടി വ്യക്തമാക്കി
നവീൻ ബാബുവിനെതിരെ ഗൂഢാലോചന നടന്നെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. പിപി ദിവ്യക്കും കലക്ടർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കുടുംബം പറഞ്ഞിരുന്നു. ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് കുടുംബം ആരോപിച്ചത്
കലക്ടർ ക്ഷണിച്ചിട്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ദിവ്യ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞത്. എന്നാൽ കലക്ടർ അരുൺ വിജയൻ ഈ വാദം തള്ളി രംഗത്തുവന്നിരുന്നു.
The post ദിവ്യക്കെതിരെ സ്വീകരിച്ച നടപടിയിൽ നവീൻബാബുവിന്റെ കുടുംബം സംതൃപ്തരെന്ന് മന്ത്രി ശിവൻകുട്ടി appeared first on Metro Journal Online.