Kerala

തലപ്പാറയിൽ കാറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് വീണ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം തലപ്പാറയിൽ കാറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നിയൂർ ആലിൻചുവട് സ്വദേശി ഹാഷിറിന്റെ മൃതദേഹമാണ് ലഭിച്ചത്. അപകടത്തെ തുടർന്ന് തോട്ടിലേക്ക് ഹാഷിർ തെറിച്ചുവീഴുകയായിരുന്നു.

ഞായറാഴ്ച വൈകിട്ടാണ് അപകടം നടന്നത്. തലപ്പാറ ചെറിയ പാലത്തിൽ വെച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. അപകടം നടന്നതിന് 500 മീറ്റർ അകലെയായിരുന്നു മൃതദേഹം.

ശക്തമായ ഒഴുക്കുള്ള പുഴയിൽ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും രണ്ട് ദിവസമായി തെരച്ചിൽ നടത്തി വരികയായിരുന്നു.

The post തലപ്പാറയിൽ കാറുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് വീണ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി appeared first on Metro Journal Online.

See also  പ്രാര്‍ഥനകള്‍ വിഫലമായി; ലോറിയില്‍ നിന്ന് സെയില്‍സ്മാന്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു

Related Articles

Back to top button