Kerala

ഒരു ഉപാധിയും അംഗീകരിക്കില്ല

പിവി അൻവറിന്റെ പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാർഥികളുമായി ബന്ധപ്പെട്ട പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവറിന് സൗകര്യമുണ്ടേൽ സ്ഥാനാർഥികളെ പിൻവലിച്ചാൽ മതിയെന്നും അൻവറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ചാൽ മാത്രമേ പാലക്കാട് അൻവറിന്റെ സ്ഥാനാർഥിയെ പിൻവലിക്കുകയുള്ളുവെന്ന ഉപാധി വെറും തമാശയാണെന്നും സതീശൻ പരിഹസിച്ചു

അൻവർ സൗകര്യമുണ്ടേൽ മാത്രം സ്ഥാനാർഥികളെ പിൻവലിച്ചാൽ മതി. അൻവർ പിൻവലിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. അൻവറിന്റെ കാര്യം ചർച്ച ചെയ്തിട്ട് പോലുമില്ല. ഒരു ഉപാധിയും അംഗീകരിക്കില്ല. അൻവൽ ഇത്തരത്തിൽ തമാശ പറയരുത്. വയനാട്ടിൽ അൻവർ പിന്തുണച്ചില്ലെങ്കിൽ പ്രിയങ്ക ഗാന്ധി വിഷമിച്ച് പോകുമല്ലോ എന്നും സതീശൻ പരിഹസിച്ചു

അൻവർ ക്യാമ്പ് ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. സ്ഥാനാർഥിയെ പിൻവലിക്കാൻ ഞങ്ങൾ റിക്വസ്റ്റ് ചെയ്യണമെന്നാണ് പറഞ്ഞത്. ആര് മത്സരിച്ചാലും കോൺഗ്രസിന് തന്നെ വിജയം ഉറപ്പാണെന്നും സതീശൻ പറഞ്ഞു.

See also  വയനാട് വാഹനാപകടം: ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിക്കും ജെൻസണുമടക്കം 9 പേർക്ക് പരുക്ക്

Related Articles

Back to top button