Gulf

ജബല്‍ ജെയ്‌സില്‍ താപനില 1.9 ഡിഗ്രി; ഇന്നലെ പര്‍വതത്തില്‍ മഞ്ഞുവീണു

റാസല്‍ഖൈമ: യുഎഇയിലെ ഏറ്റവും ഉയരംകൂടിയ പര്‍വതമായ ജബല്‍ ജെയ്‌സില്‍ ഇപ്പോഴനുഭവപ്പെടുന്നത് 1.9 ഡിഗ്രി സെല്‍ഷ്യസ് താപനില. പര്‍വതം തണുത്തുറയുന്ന അവസ്ഥയിലാണുള്ളത്. ഇന്നലെ പര്‍വത മുകളില്‍ പലയിടത്തും മഞ്ഞുവീഴ്ചയും സംഭവിച്ചിരുന്നു. വെള്ളിയാഴ്ചയായ ഇന്നലെ ഇവിടുത്തെ താപനില 2.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു. പര്‍വതത്തിന്റെ മുകള്‍പ്പരപ്പിലും നിര്‍ത്തിയിട്ട കാറിന് മുകളിലുമെല്ലാമാണ് മഞ്ഞുപാളികള്‍ പെയ്തുറഞ്ഞത്.

അബുദാബി ഉള്‍പ്പെടെ നാല് എമിറേറ്റുകളില്‍ ഇന്നലെ തണുപ്പിനൊപ്പം മഴയും അനുഭവപ്പെട്ടിരുന്നു. ശക്തമായതും മിതമായതുമായ മഴയാണ് പെയ്തത്. ഇന്നും മഴക്കും മൂടിക്കെട്ടിയ കാലാവസ്ഥക്കുമാണ് രാജ്യം സാക്ഷിയാവുകയെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

See also  ഇന്ന് മഴക്ക് സാധ്യത

Related Articles

Back to top button