Kerala

തോട്ടിൽ അലക്കിക്കൊണ്ടിരിക്കെ മലവെള്ളപ്പാച്ചിൽ; യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴിക്കോട് അടിവാരം പൊട്ടിക്കൈയിൽ യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. തോട്ടിൽ അലക്കി കൊണ്ടിരിക്കെ മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയും യുവതി ഒഴുക്കിൽപ്പെടുകയുമായിരുന്നു

അടിവാരം കിളിയൻകോടൻ വീട്ടിൽ സജ്‌നയാണ് മരിച്ചത്. സജ്‌ന ഒഴുകിപ്പോയതിന് പിന്നാലെ തെരച്ചിൽ നടത്തുന്നിനിടെയാണ് മൂന്ന് കിലോമീറ്റർ അകലെ മൃതദേഹം ലഭിച്ചത്

സജ്‌നക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇവരാണ് സജ്‌ന ഒഴുക്കിൽപ്പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്.

The post തോട്ടിൽ അലക്കിക്കൊണ്ടിരിക്കെ മലവെള്ളപ്പാച്ചിൽ; യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു appeared first on Metro Journal Online.

See also  പാലിയേക്കരയിലെ ടോൾ പിരിവ് പുനഃസ്ഥാപിക്കില്ല; കേന്ദ്ര സർക്കാർ തീരുമാനം വരട്ടെയെന്ന് ഹൈക്കോടതി

Related Articles

Back to top button